സെക്യൂരിറ്റി ചോദ്യങ്ങളുടെ സഹായത്താൽ

അധികമായ ഒരു സുരക്ഷാതലം കൂട്ടിച്ചേർക്കുക

സെക്യൂരിറ്റി ചോദ്യങ്ങൾ എന്നാൽ എന്താണ്?

അധികമായ സുരക്ഷാതലം കുട്ടിച്ചേർക്കുന്ന ഒരു സുരക്ഷാ സവിശേഷതയാണ് സെക്യൂരിറ്റി ചോദ്യങ്ങൾ. നിങ്ങൾക്ക് ഇഷ്ടപ്പെട്ട മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. ഇപ്പോൾ നിങ്ങൾ നൽകുന്ന ഉത്തരങ്ങൾ റിക്കോർഡ് ചെയ്യപ്പെടും എന്നതിന് പുറമെ അവ പൂർണ്ണമായും രഹസ്യാത്മകവും ഭദ്രവും സുരക്ഷിതവും ആയിരിക്കും. നിങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി ഞങ്ങളുടെ സെക്യൂരിറ്റി എഞ്ചിൻ ബാക്ക്ഗ്രൗണ്ടിൽ തുടർന്ന് പ്രവർത്തിക്കും, മാത്രമല്ല നിങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന ഓൺലൈൻ ബാങ്കിംഗ് രീതിയിൽ എന്തെങ്കിലും വ്യത്യാസം കാണുകയാണെങ്കിൽ (അങ്ങനെയെങ്കിൽ മാത്രം) ഒരു ചോദ്യം നിങ്ങളോട് ചോദിക്കാം. അങ്ങനെ ആവശ്യപ്പെടുന്ന സമയത്ത് നിങ്ങൾ ഇപ്പോൾ നൽകുന്ന ഉത്തരം അതേ രീതിയിൽ കൃത്യമായി നൽകണം.

നിങ്ങളുടെ സാധാരണ പെരുമാറ്റത്തിൽ നിന്ന് എന്തെങ്കിലും വ്യത്യാസം ഞങ്ങളുടെ സെക്യൂരിറ്റി എഞ്ചിൻ കാണുകയാണെങ്കിൽ മാത്രമേ നിങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനു വേണ്ടി ഈ ഉത്തരങ്ങൾ ഉപയോഗിക്കൂ എന്ന കാര്യം ദയവായി ശ്രദ്ധിക്കുക.

ഈ സെക്യൂരിറ്റി ചോദ്യങ്ങൾ തയ്യാറാക്കുന്ന സമയം പ്രത്യേകിച്ച് എന്തെങ്കിലും ഞാൻ മനസ്സിൽ കരുതേണ്ടതുണ്ടോ?

നിങ്ങൾ നിങ്ങളുടെ സ്വന്തം ഉത്തരങ്ങളോടൊപ്പം നിങ്ങൾതന്നെ തയ്യാറാക്കുന്ന ഈ മൂന്ന് ചോദ്യങ്ങൾ നിങ്ങളുടെ ഐഡന്റിറ്റി തിരിച്ചറിയാൻ ഞങ്ങളെ സഹായിക്കും. ഈ ചോദ്യങ്ങൾ തയ്യാറാക്കുന്ന സമയം ചുവടെ പറയുന്ന പോയിന്റുകൾ നിങ്ങളുടെ മനസ്സിൽ ഉണ്ടായിരിക്കണം:

  • അവ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളായിരിക്കണം
  • നിങ്ങൾക്ക് ഓർമ്മിക്കാൻ എളുപ്പമുള്ളതും എന്നാൽ മറ്റുള്ളവർക്ക് ഊഹിച്ചെടുക്കാൻ ബുദ്ധിമുട്ടുള്ളതും ആയിരിക്കണം
  • സാമൂഹ്യമാധ്യമങ്ങളിൽ നൽകിയിരിക്കുന്ന നിങ്ങളുടെ ‘പബ്ലിക്’ പ്രൊഫൈലിൽ നിന്നുള്ള ഒന്നുംതന്നെ ആയിരിക്കരുത്
  • മറ്റാർക്കും അവ വെളിവാക്കരുത്
 

അധികാരപ്പെട്ട ഒരു ബാങ്ക് ജീവനക്കാരൻ ഒരിക്കലും അവ ആവശ്യപ്പെടുകയില്ല എന്ന കാര്യം ശ്രദ്ധിക്കുക.

 

ഈ ചോദ്യങ്ങൾ എന്നോട് ആവശ്യപ്പെടുന്നത് എപ്പോഴായിരിക്കും?

കൂടുതൽ മികച്ച സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഞങ്ങളുടെ സെക്യൂരിറ്റി എഞ്ചിൻ ബാക്ക്ഗ്രൗണ്ടിൽ തുടരുന്നുണ്ടായിരിക്കും. നിങ്ങളുടെ സാധാരണ ഓൺലൈൻ ബാങ്കിംഗ് പെരുമാറ്റത്തിൽ എന്തെങ്കിലും വ്യത്യാസം ഞങ്ങളുടെ സെക്യൂരിറ്റി എഞ്ചിൻ കാണുകയാണെങ്കിൽ (അങ്ങനെയെങ്കിൽ മാത്രം), ഞങ്ങളുടെ സിസ്റ്റം നിങ്ങളോട് ഒരു ചോദ്യം ചോദിക്കും.

ചില പ്രത്യേക ഇടപാടുകൾ നടത്തുമ്പോഴോ, ഓൺലൈൻ ബാങ്കിംഗിൽ ലോഗ്-ഇൻ ചെയ്യുമ്പോഴോ നിങ്ങളോട് ആവശ്യപ്പെടാം. ഇത് ഓൺലൈൻ ബാങ്കിംഗിൽ നിങ്ങളുടെ ഐഡന്റിറ്റി തിരിച്ചറിയുന്നതിനു വേണ്ടി മാത്രമാണ്.

ഇത് സെക്യൂരിറ്റി മെച്ചപ്പെടുത്തുന്നത് എങ്ങനെയാണ്?

സെക്യൂരിറ്റി ചോദ്യങ്ങൾ എന്നത് അധികമായ ഒരു സുരക്ഷാതലം കൂട്ടിച്ചേർക്കുന്ന ഒരു സെക്യൂരിറ്റി സവിശേഷതയാണ്. ഈ ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങളുടെ വ്യക്തിഗതമായ കാര്യങ്ങളാണ്. അവ നിങ്ങളുടെ ഐഡന്റിറ്റി തിരിച്ചറിയാൻ ഞങ്ങളെ സഹായിക്കും. ഇൻഡസ്ഇൻഡ് ഇന്റർനെറ്റ് ബാങ്കിംഗിനെ കൂടുതൽ സുരക്ഷിതമാക്കുന്നതിന് സെക്യൂരിറ്റി ചോദ്യങ്ങളോടൊപ്പം ഒരു ഫ്രോഡ് പരിശോധനാ സംവിധാനം, എൻക്രിപ്ഷൻ, ഫയർവോളുകൾ, ഓട്ടമാറ്റിക് ടൈം-ഔട്ട് തുടങ്ങിയ മറ്റ് സെക്യൂരിറ്റി പ്രവർത്തനങ്ങളും ഉണ്ടായിരിക്കും.

 

ഉദാഹരണങ്ങൾ

ഇവിടെ നൽകിയിരിക്കുന്ന ഉത്തരങ്ങൾ കേവലം സൂചനകൾ മാത്രമാണ്:

  • നിങ്ങളുടെ വെക്കേഷൻ ഭവനം ഏത് നഗരത്തിലാണ്?
    നൈനിറ്റാൾ (ഉത്തരം നിങ്ങളുടെ സാമൂഹ്യമാധ്യമ പ്രൊഫൈലിൽ നിന്നുള്ളതാകരുത്)
  • നിങ്ങളുടെ ആദ്യ വളർത്തുമൃഗത്തിന്റെ പേര് എന്തായിരുന്നു?
    റൂസ്റ്റർ (ഉത്തരം നിങ്ങൾക്ക് വ്യക്തിഗതം ആയിരിക്കണം)
  • നിങ്ങൾ ആദ്യമായി ജോലിചെയ്ത കമ്പനിയുടെ പേര് എന്താണ്?
    ABC ലിമിറ്റഡ് (ഉത്തരം സോഷ്യൽ ഫോറങ്ങളിൽ അനായാസം ലഭ്യമായിട്ടുള്ളതാണെങ്കിൽ അനുവദനീയമല്ല )
  • നിങ്ങളുടെ ഇരട്ടപ്പേര് എന്താണ്?
    AAA അല്ലെങ്കിൽ PQR (സമാന അക്ഷരങ്ങൾ ആവർത്തിക്കുന്നത് അനുവദനീയമല്ല)